തോപ്പുംപടി: മാലിന്യ സംസ്കരണ പദ്ധതിയിൽ ഇരുമുന്നണികളും പരാജയമാണെന്നും കൊച്ചി മണ്ഡലത്തിൽ എൻ.ഡി.എ വിജയം കൈവരിച്ചാൽ അതിന് പരിഹാരം കാണുമെന്നും സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരം പദ്ധതി ഇനിയും യാഥാർത്ഥ്യമാക്കാൻ ഇരു മുന്നണികൾക്കും കഴിഞ്ഞിട്ടില്ല. പൈതൃകനഗരിയിൽ സോഷ്യോ കൾച്ചറൽ സെന്റർ ആരംഭിക്കുമെന്നും ആരോഗ്യരംഗത്ത് കെയറിംഗ് സെന്റർ തുറക്കാൻ നടപടി സ്വീകരിക്കും. ചെല്ലാനത്ത് കേന്ദ്രഫണ്ട് നൽകിയ കോടികൾ സംസ്ഥാന സർക്കാർ വകമാറ്റി ചിലവഴിക്കുന്നതുകൊണ്ടാണ് ഇവിടെ കടൽഭിത്തി പുലിമുട്ട് നിർമ്മാണം നടക്കാത്തതെന്നും ഇതിന് താൻ അറുതി വരുത്തുമെന്നും സി.ജി.രാജഗോപാൽ പറഞ്ഞു.