kvvs
വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖല കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് ഉദ്ഘാടനം ചെ.യ്യുന്നു

വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗങ്ങളുടെ വൈപ്പിൻ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മേഖല പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിസന്ധി നേരിടുന്ന വ്യാപാരികൾ ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കു കൂടി വിധേയരാകുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ വ്യാപാരികളെ സഹായിക്കുന്ന സമീപനം എടുക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ്, ട്രഷറർ സി. എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി. ബി.നാസർ, ജില്ലാ സെക്രട്ടറി ജിമ്മി ചക്യത്ത്, സംസ്ഥാന കൗൺസിൽ അംഗം പോൾ ജെ. മാമ്പിള്ളി, കെ. ബി. മോഹനൻ, വി.കെ.ജോയി, മാത്തൻ ആക്കനത്ത്, കെ.എസ്.നിഷാദ്, സജൽ സജു, കെ.കെ.ജോഷി, സി.എച്ച്.എം. അഷ്‌റഫ്, വി.പി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.