ആലുവ: ആലുവ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് അസി. റിട്ടേണിംഗ് ഓഫീസറായ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയ സുരേന്ദ്രൻ മുമ്പാകെ നാമനിർദ്ദേശ പത്രിക സമ്മർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.ഒ. ജോൺ, കൺവീനർ എം.കെ.എ. ലത്തീഫ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
വാഴക്കുളം കവലയിൽ നിന്നും പ്രകടനം നടത്തിയാണ് പത്രിക നൽകിയത്. എം.എ. ചന്ദ്രശേഖരൻ, ജെബി മേത്തർ, ലത്തീഫ് പുഴിത്തറ, മുഹമ്മദ് ഷിയാസ്, പി.എൻ. ഉണ്ണികൃഷ്ണൻ, ബാബു പുത്തനങ്ങാടി, തോപ്പിൽ അബു, പി.വൈ. വർഗ്ഗീസ്, പി.ബി. സുനീർ, എം.ജെ. ജോമി, പി.എ. താഹിർ, അഷറഫ് വളളൂരാൻ, കെ.കെ. ജമാൽ, വി.വി. സെബാസ്റ്റ്യൻ, കെ.സി. മാർട്ടിൻ, രാജി സന്തോഷ്, സാജിത സിദ്ധിഖ്, ഷംസുദ്ദീൻ കിഴക്കേടത്ത്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ലിൻറോ പി. ആന്റു, എന്നിവർ നേതൃത്വം നൽകി.