ma-sajith
സമന്വയ സാന്ത്വനവേദി മൂന്നാംഘട്ടം ഐ.എം.എ മധ്യകേരള സെക്രട്ടറി ഡോ.എം.എ. സജിത്ത് ഉദ്ഘാടനം ചെയുന്നു

ആലുവ: സമന്വയ സാന്ത്വനവേദി പ്രതിമാസ ചികിത്സാ സഹായ പദ്ധതി മൂന്നാംഘട്ടം ഐ.എം.എ മധ്യകേരള സെക്രട്ടറി ഡോ.എം.എ. സജിത്ത് ഉദ്ഘാടനം ചെയ്തു. സമന്വയ ഗ്രാമവേദി പ്രസിഡന്റ് ടി.കെ.അലിയാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ നഹാസ് കളപ്പുരയിൽ, നിഷ എന്നിവർ ചികിത്സാസഹായം വിതരണം ചെയ്തു. സാന്ത്വനവേദി കൺവീനർ ജെ.എം. നാസർ പദ്ധതി വിശദീകരിച്ചു. സമന്വയ ഗ്രാമവേദി സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ട്രഷറർ പി.ഇ. മൂസ എന്നിവർ സംസാരിച്ചു. നാട്ടിലെ നിർദ്ധനരായ 37 രോഗികൾക്കാണ് പ്രതിമാസം ചികിത്സാ സഹായമെത്തിക്കുന്നത്.