പറവൂർ: എൽ.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.ടി. നിക്സൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പറവൂർ ബ്ളോക്ക് ഓഫീസിലെത്തി സഹവരണാധികാരി വി.എം.ലൈലയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എസ്. ശർമ്മ, പി. രാജു തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിയോടൊപ്പം പത്രിക സമർപ്പിക്കാനെത്തി.