ആലുവ: യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള പഞ്ചായത്ത് - മുനിസിപ്പൽ തല കൺവെൻഷനുകൾ ഇന്ന് നടക്കും. വൈകിട്ട് 4.30ന് കാഞ്ഞൂർ പഞ്ചായത്ത് ഹാളിൽ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ശ്രീമൂലനഗരം മേത്തർ പ്ലാസ ഹാളിൽ ബെന്നി ബഹനാൻ എം.പിയും വൈകിട്ട് ഏഴിന് കീഴ്മാട് വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ തമ്പാൻ തോമസും ഉദ്ഘാടനം ചെയ്യും.