കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ഉപവരണാധികാരിയായ വടവുകോട് ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നൽകിയത്. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.വർഗീസ്, ജില്ലാ കമ്മിറ്റിയംഗം സി.ബി.ദേവദർശൻ തുടങ്ങിയവർ പങ്കെടുത്തു. പത്രികാ സമർപണത്തിനായി സി.എ.സ്മാരക മന്ദിരത്തിൽ നിന്നും ഇടത് നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പ്രകടനമായാണ് സ്ഥാനാർത്ഥി എത്തിയത്. നേതാക്കളായ ജോർജ് ഇടപ്പർത്തി, കെ.എസ്.അരുൺകുമാർ, എം.പി.ജോസഫ്, റെജി ഇല്ലിക്കപറമ്പിൽ, പൗലോസ് മുടക്കന്തല, ഷൈജു ദാമോദർ തുടങ്ങിയവർ നേതൃത്വം നൽകി.