c
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ബാബു ജോസഫ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകലയ്ക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ബാബു ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിലായിരുന്നു പത്രികാ സമർപ്പണം. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കുറുപ്പുംപടി സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് നടന്നായിരുന്നു ബാബു ജോസഫ് പത്രിക സമർപ്പിക്കാൻ എത്തിയത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകല.ഒ പത്രിക സ്വീകരിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എൻ.സി മോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. പി റെജിമോൻ എന്നിവർ പങ്കെടുത്തു.

പത്രിക സമർപ്പിക്കുന്നതിന്റെ മുന്നോടിയായി രാവിലെ ബാബു ജോസഫ് സെന്റ് ജോസഫ്സ് ചർച്ച് കൂവപ്പടിയിലും തുടർന്ന് പിതാവിന്റെ കല്ലറയിലും എത്തി പ്രാർത്ഥിച്ചു.