udf
കോലഞ്ചേരിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉമ്മൻചാണ്ടി സംസാരിക്കുന്നു

കോലഞ്ചേരി: പ്രലോഭനങ്ങളെ മറന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഉമ്മൻചാണ്ടി. നിസഹകരണത്തിലൂടെയും, അഹിംസയിലൂടെയും രാജ്യത്തിന് കിട്ടിയ സ്വാതന്ത്റ്യം ഒരു കി​റ്റിന്റെ പേരിൽ നഷ്ടപ്പടുത്തരുത്, സ്വതന്ത്റ്യം ഒരാളുടെ മുന്നിൽ അടിയറ വെക്കനുള്ളതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐക്യ ജനാധിപത്യ മുന്നണിക്കെതിരെ വെല്ലുവിളി നടത്തുന്ന കോർപ്പറേ​റ്റ് മുന്നണി തിരഞ്ഞെടുപ്പിൽ റൺഔട്ടാകുമെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ബെന്നി ബഹനാൻ പറഞ്ഞു. ഇന്നലെ രാവിലെ കോലഞ്ചേരിയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസ് അങ്കണത്തിൽ നടന്ന കൺവെൻഷനിൽ ടി.എച്ച്. മുസ്തഫ, ബെന്നി ബഹനാൻ, സുലൈമാൻ റാവുത്തർ, വി.പി. സജീന്ദ്രൻ, ജെയ്‌സൻ ജോസഫ്, ഐ.കെ. രാജു ,സി.പി. ജോയി, എം.പി. രാജൻ, ബിനീഷ് പുല്യാട്ടേൽ, സുജിത്ത് പോൾ തുടങ്ങിയവർ സംസാരിച്ചു. സമ്മേളാനന്തരം സെന്റ് പി​റ്റേഴ്‌സ് കോളജ് മുൻ പ്രിൻസിപ്പലും ക്രിസ്​റ്റ്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സ്ഥാപക പ്രസിഡന്റുമായ പ്രൊഫ. എം.വൈ. യോഹന്നാനെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു.