t
ട്വന്റി20 സ്ഥാനാർത്ഥി ചിത്രാസുകുമാരൻ പെരുമ്പാവൂരിൽ പര്യടനം നടത്തുന്നതിനിടയിൽ ആരാധിക സെഫിയെടുക്കുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥി ചിത്രാസുകുമാരൻ പെരുമ്പാവൂർ ടൗണിൽ പര്യടനം നടത്തി. യുവജനങ്ങളെയും കുടുംബശ്രീ പ്രവർത്തകരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പലയിടങ്ങളിലും ട്വന്റി20യുടെ ചിഹ്നമായ പൈനാപ്പിൾ നൽകിയും പിന്തുണ അറിയിച്ചും വൻ സ്വീകരണമാണ് ചിത്ര സുകുമാരന് ജനങ്ങൾ നൽകിയത്. പെരുമ്പാവൂരിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ട് ട്വന്റി20 ക്കൊപ്പം പ്രവർത്തിക്കുമെന്ന് ചിത്ര സുകുമാരൻ ഉറപ്പു നൽകി. പ്രചാരണത്തിനിടയിൽ തൊഴിലുറപ്പു തൊഴിലാളികളെയും ഓട്ടോ തൊഴിലാളികളെയും സന്ദർശിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു