അങ്കമാലി: അങ്കമാലിയിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ.ജോസ് തെറ്റയിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.ഉച്ചയ്ക്കുശേഷം എൽ.ഡി.എഫ് നേതാക്കളോടൊപ്പം അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെത്തി ഉപവരണാധികാരി എം.ബൈജുവിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.പത്രിക
സമർപ്പണത്തിന് മുന്നോടിയായി രാവിലെ കുടുംബവുമൊത്ത് അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്കയിലും, മുൻ സ്പീക്കർ ഏ.പി.കുര്യന്റെ ഭാര്യ കുഞ്ഞമ്മ,മറ്റു മുതിർന്ന എൽ.ഡി.എഫ്.നേതാക്കളേയും സന്ദർശിച്ചതിനു ശേഷമാണ് നാമനിർദേശ പത്രിക നൽകിയത്. എം.പി. പത്രോസ്, കെ.കെ. ഷിബു, ബെന്നി മൂഞ്ഞേലി, സി.ബി.രാജൻ, കെ.എ. ചാക്കോച്ചൻ, പി.ജെ.വർഗീസ് ജെയ്‌സൺ പാനികുളങ്ങര, മാത്യൂസ് കോലഞ്ചേരി, ജോർജ് കുര്യൻ പാറക്കൽ, ജോണി തോട്ടക്കര, മാർട്ടിൻ.ബി. മുണ്ടാടൻ, കെ.പി.ജോബ് തുടങ്ങിയവർ പങ്കെടുത്തു.