ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരിയിലേക്ക് പോകുന്ന പ്രധാന റോഡിലെ ഭൂഗർഭ പൈപ്പിലെ കുടിവെള്ള ചോർച്ച പരിഹരിച്ചു. തോട്ടുമുഖം കവലയിലാണ് റോഡിനടിയിലായി പൈപ്പ് പൊട്ടിയിരുന്നത്. തിരക്കേറിയ റോഡായതിനാൽ ഉടൻ നന്നാക്കാൻ കഴിയുമായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞദിവസം രാത്രി തന്നെ പൈപ്പ് നന്നാക്കുകയായിരുന്നു. റോഡ് വെട്ടിപ്പൊളിക്കൽ രാത്രിയായതിവാൽ ഗതാഗത തടസം ഉണ്ടായില്ല.