sanitarizer
ആലുവ ഫെയ്‌സെറ്റ്‌സ് വെൽനെസ് ക്ലിനിക് രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രി കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാക്ക് സാനിറ്റൈസറും, ഫൂട്ട് ഓപ്പറേറ്റഡ് സാനിറ്റൈസർ സ്റ്റാൻഡും ഡോ. ആര്യ എസ്. നളിൻ കൈമാറുന്നു

ആലുവ: ആലുവ ഫെയ്‌സെറ്റ്‌സ് വെൽനെസ് ക്ലിനിക് രണ്ടാം വാർഷികത്തിന്റെ ഭാഗമായി കൊവിഡ് മഹാമാരിക്കിടയിലും സേവനം ചെയുന്ന ആലുവ ജില്ലാ ആശുപത്രി കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാക്ക് സാനിറ്റൈസറും, ഫൂട്ട് ഓപ്പറേറ്റഡ് സാനിറ്റൈസർ സ്റ്റാൻഡും ഡോ.ആര്യ എസ്.നളിൻ നൽകി. ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജി. സൈമൺ, തൃക്കുന്നത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.ഡി. രാജൻ, ഡോ. തരുൺ കെ. ജോണി, സിന്ധു ജോയ് എന്നിവർ സംസാരിച്ചു.