
മുംബായ്: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യഒമ്പതു മാസത്തെ കണക്ക് പ്രകാരമാണിത്. ഈ കാലയളവിൽ 5,77,137 കോടിയാണ് നിഷ്ക്രിയ ആസ്തി. മുൻവർഷം ഇന്ന് 6,78,317 കോടിയായിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക ശ്രമം കൊണ്ടാണ് നിഷ്ക്രിയ ആസ്തിയിൽ കുറവുണ്ടായതെന്ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
യൂക്കോ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിലാണ് ഏറ്റവുമധികം കുറവുണ്ടായത്. 40.7% കുറഞ്ഞു. വായ്പകളിൽ തിരിച്ചടവ് മുടങ്ങിയും ആസ്തി മൂല്യം കൂട്ടി കാണിച്ച് തട്ടിപ്പും നടത്തിയും മറ്റുമാണ് നിഷ്ക്രിയ ആസ്തികൾ വർദ്ധിക്കുന്നത്.
യൂക്കോ ബാങ്ക് 40.7%
ബാങ്ക് ഒഫ് മഹാരാഷ്ട്ര 33.6%
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ 21.4%
കാനറ ബാങ്ക് 18.6%
ഇന്ത്യൻ ബാങ്ക് 16.1%
ഇന്ത്യൻ ഓവർസീസ് ബാങ്ക് 15.9%
ബാങ്ക് ഒഫ് ഇന്ത്യ 10.7%
പഞ്ചാബ് നാഷണൽ ബാങ്ക് 10.2%
സെൻട്രൽ ബാങ്ക് 09.5%
യൂണിയൻ ബാങ്ക് 09.5%
127 വമ്പൻ ബാങ്കിംഗ് തട്ടിപ്പുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിന് 2020 ഡിസംബർ വരെയുള്ള കാലയളവിൽ വിട്ടിട്ടുണ്ട്. 1,161 കമ്പനികളുമായി ബന്ധപ്പെട്ട കേസുകളാണിവ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 326 കമ്പനികളുടെ 26 കേസുകളിലായി 17.3 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.