കൊച്ചി: പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇൻഷ്വറൻസ് സംഘടനകളുടെ സംയുക്തവേദിയുടെ (ജെ.എഫ്.ടി.യു) ആഭിമുഖ്യത്തിൽ ജീവനക്കാരും ഓഫീസർമാരും പണിമുടക്കി.
യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. എൻ.സി. ഉണ്ണിക്കൃഷ്ണൻ, സുരേഷ്, ടോം ജോസ്, കെ.എസ്. ബാലകൃഷ്ണൻ, അയ്യപ്പൻനായർ, എസ്.എസ്. അനിൽ, മൻസൂർ അലി, ലോയ്ഡ്, പി.ബി. ബാബുരാജ് എന്നിവർ സംസാരിച്ചു.