തൃപ്പൂണിത്തുറ: കേരളത്തിലെ യുവജനങ്ങൾ തൊഴിൽ അന്വേഷിച്ച് നടക്കുന്ന കാലം മാറി തൊഴിൽ ദാതാക്കളാകണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണൻ. തൃപ്പൂണിത്തുറയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയനേതൃത്വം പറയുന്നത് മാത്രം ഉദ്യോഗസ്ഥർ ഏറ്റ് പറയുന്ന പ്രവണത അവസാനിപ്പിക്കണം. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ശക്തമായ നിയമം നിലവിലുള്ളപ്പോൾ രാഷ്ട്രീയനേതൃത്യം പറയുന്ന കാര്യങ്ങൾ മാത്രം ഉദ്യോഗസ്ഥൻമാർ ചെയ്യുന്ന പ്രവണത മാറേണ്ടതാണ്. കേരളത്തിലെ ചെറുപ്പക്കാർ തൊഴിൽ ദാതാക്കൾ എന്ന നിലയിലേക്ക് മാറണം. അല്ലാത്തപക്ഷം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടും. ഗൾഫ് രാജ്യങ്ങളിൽ പോലും സ്വദേശിവൽക്കരണം ശക്തമാണ്. അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും ഇത് വന്നേക്കാം ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ 60 രൂപയ്ക്ക് പെട്രോൾ ലഭ്യമാകുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 6ന് സ്റ്റാച്ചു ജംഗ്ഷഷനിലെ കൂത്തമ്പപലത്തിൽ നടക്കും. ജന്മഭൂമി മുൻ ചീഫ് എഡിറ്റർ കെ.വി.എസ് ഹരിദാസ് അദ്ദേഹത്തോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.