കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ 43- ാമത് വാർഷിക പൊതുയോഗം സ്ഥാപക നേതാവ് എൽ.എ. ജോഷിയുടെ സപ്തതി ആഘോഷിച്ചു. പ്രസിഡന്റ് ജി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. എൽ.എ. ജോഷിയെ മേയർ അഡ്വ.എം. അനിൽകുമാർ പൊന്നാടഅണിയിച്ച് ആദരിച്ചു. സംഘടനയുടെ ഭാരവാഹികളും കേരള മർച്ചന്റ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് വി.എ. യൂസഫും ജോഷിയെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് സി.കെ. സണ്ണി, ടി.എച്ച്. നാസർ എന്നിവർ പ്രസംഗിച്ചു.