ldf
വൈപ്പിൻ മണ്ഡലത്തിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി കെ.എൻ.ഉണ്ണികൃഷ്ണൻ വൈപ്പിൻ ബി.ഡി.ഒയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണൻ വൈപ്പിൻ ബി.ഡി.ഒ.എംഇ. ഷാജി മുൻപാകെ ഇന്നലെ പത്രിക സമർപ്പിച്ചു. എസ്.ശർമ്മ എം.എൽ.എ ഒപ്പമുണ്ടായിരുന്നു.
പള്ളത്താംകുളങ്ങര വളവിൽ നിന്ന് പ്രകടനത്തോടെയാണ് സ്ഥാനാർത്ഥി എത്തിയത്. നേതാക്കളായ പി.വി.ലൂയിസ് , ഇ.സി.ശിവദാസ്, കെ.കെ.വേലായുധൻ, എം.ബി.ഷൈനി, ഒ.കെ.കൃഷ്ണകുമാർ, ആന്റണി സജി , എം.എച്ച്. റഷീദ് എന്നിവർ നേതൃത്വം നൽകി.മുളവുകാട്, വല്ലാർപാടം, ബോൾഗാട്ടി,പള്ളിപ്പുറം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു.