ആലുവ: ഓൾ ഇന്ത്യ പ്രൈവറ്റ് സെക്ടർ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷൻ (എ.ഐ.പി.എസ്.ബി.ഒ.എഫ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി വി.കെ. സോണിയെ കേന്ദ്രകമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെയും (എഫ്.ബി.ഒ.എ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെയും (എ.ഐ.ബി.ഒ.സി) അഖിലേന്ത്യാ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും.പ്രവർത്തിച്ചുവരുന്നു. ഫെഡറൽ ബാങ്ക് ചേർത്തല സൗത്ത് ബ്രാഞ്ച് മാനേജരാണ്.