കൊച്ചി: പ്രളയഫണ്ട് തട്ടിപ്പിന് പിന്നിലെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പി.ടി തോമസ് എം.എൽ.എ പറഞ്ഞു. ഗാന്ധിസ്മൃതി അഴിമതി വിരുദ്ധ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാലര കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും പി.ടി ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ ഓർമ്മകൾ നിലകൊള്ളുന്ന കടവന്ത്ര ചെറുപറമ്പത്ത് വീട്ടിൽ നിന്ന് ആരംഭിച്ച യാത്ര സിനിമാതാരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. കടവന്ത്രയിൽ ആരംഭിച്ച റാലി വൈറ്റില, തമ്മനം, പാലാരിവട്ടം, ഇടപ്പള്ളി, ആലിൻചുവട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാക്കനാട് ഐ.എം.ജി. ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർചന നടത്തി സമാപിച്ചു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്‌സ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഡി. മാർട്ടിൻ, പി.കെ. അബ്ദുൾ റഹ്മാൻ, എം.പി. മുരളീധരൻ, പി.ഐ. മുഹമ്മദാലി, സേവ്യർ തായങ്കേരി, ലാലി ജോഫിൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ. മിനിമോൾ, ആന്റണി പൈനുതറ, പി.കെ. ജലീൽ തുടങ്ങിയവർ പങ്കെടുത്തു.