വൈപ്പിനിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ പര്യടനം
വൈപ്പിൻ: യു.ഡി.എഫ്സ്ഥാനാർത്ഥി ദീപക് ജോയ് വൈപ്പിൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. മുനമ്പം ഫിഷിംഗ് ഹാർബർ, മിനി ഹാർബർ, ഹാർബർ എൻജിനീയറിങ്ങ് ഓഫീസ്, തരകൻസ് ഏജൻസ് ഓഫീസ്, പള്ളിപ്പുറം എൽ.എഫ് കോൺവെന്റ്, ഗ്രേയ്‌സ് വില്ല ഓൾഡേയ്ജ് ഹോം, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി, ജപമാല പള്ളി, എലിഞ്ഞാംകുളം ബാലഭദ്ര ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരക്കശ്ശേരിയെ സന്ദർശിച്ച് അനുഗ്രഹം തേടി.
ചെറായി ശ്രീഗൗരീശ്വര ക്ഷേത്രം, സഹോദരൻ ഹയർസെക്കൻഡറി സ്‌കൂൾ, സഹോദരൻ അയ്യപ്പൻ സ്മാരകം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.