അങ്കമാലി:പൂതംകുറ്റി എസ്.എൻ.ഡി പിശാഖയുടെ കീഴിലുള്ള ശ്രീഭൂത ഭുവനേശ്വരി ശ്രീഭദ്രകാളിക്ഷേത്രങ്ങളിലെ മീനഭരണി മഹോത്സവം ഇന്ന് സമാപിക്കും.സമാപനദിവസമായ ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ,നിർമ്മാല്യ ദർശനം, അഭിഷേകം.6 ന് മഹാഗണപതി ഹോമം.7 ന് ഉഷപൂജ,9 ന് നവകലശ പൂജ,10 ന് നവകലശാഭിഷേകം, പഞ്ചഗവ്യം.11 ന് ഉച്ചപൂജ,പ്രസന്ന പൂജ.ഉച്ച കഴിഞ്ഞ് 4ന്ആറാട്ട് എഴുന്നള്ളിപ്പ്.7 ന് ഭീപാരാധന,7.30 അത്താഴപൂജ,9 ന് മഹാഗുരുതി(പന്ത്രണ്ടര ഉരുളിഗുരുതി ),തുടർന്ന് മംഗളപൂജ ,നട അടക്കൽ. മാർച്ച് 22 ന് നടതുറപ്പു ദിവസം ക്ഷേത്രത്തിൽ രാവിലെ 9 ന് വിശേഷാൽ പൊങ്കാല അർപ്പിക്കുവാൻ സൗകര്യമുണ്ടായിരിക്കും.