dr-athira
ഗ്ലോബൽ ആയുർവേദ സെമിനാറിൽ ഡോ. ആതിര സുനീഷ് പ്രബന്ധം അവതരിപ്പിക്കുന്നു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആയുർവേദ ഫെസ്റ്റിവലിൽ കൊവിഡ് ചികിത്സാനുഭവസാക്ഷ്യങ്ങൾ പ്രബന്ധമായി അവതരിപ്പിച്ച് മലയാളി ഡോക്ടർ ശ്രദ്ധേയയായി. എറണാകുളം വാഴക്കാല ഔഷധിയെന്ന് അറിയപ്പെടുന്ന ദി സ്പിരിച്വൽട്രീ ആയുർവേദ സെന്ററിലെ ഡോ. ആതിര സുനീഷാണ് ഈ അപൂർവ പരിശ്രമഫലത്തിന്റെ ഉടമ.
സമ്പൂർണ ലോക്ഡൗണിൽ എല്ലാവരും ഭയന്നപ്പോൾ വാഴക്കാലയിലെ ജനങ്ങൾക്കിടയിൽ വെബിനാറുകൾ വഴി ബോധവത്കരണം നടത്തിയും ക്ലിനിക്കിലെത്തിയ രോഗികൾക്ക് മരുന്നുനൽകിയും ഓൺലൈൻ കൺസൾറ്റേഷൻ നടത്തിയും ഡോക്ടർ ആതിര ജനശ്രദ്ധ നേടിയിരുന്നു. കൊവിഡിന്റെ വിവിധ അവസ്ഥകളുമായി സമീപിച്ച 437 പേരിൽ കൊവിഡ് പോസീറ്റിവായ 24 രോഗികളെ ചികിത്സിക്കാനുണ്ടായ സാഹചര്യമാണ് ഗ്ലോബൽ ആയുർവേദ സെമിനാറിന്റെ വേദിയിലേക്ക് ഡോക്ടറെ എത്തിച്ചത്. സമീപപ്രദേശങ്ങളിലെ ആതുരശുശ്രൂഷാലയങ്ങളിൽ പലരും ആരോഗ്യസുരക്ഷാഭീഷണികാരണം തുറന്നുപ്രവർത്തിക്കുവാൻ വിസമ്മതിച്ചപ്പോൾ ക്ലിനിക്കിലെ ജൂനിയർ ഡോക്ടർമാർക്കും ജീവനക്കാർക്കും ക്ലിനിക്കിനോടനുബന്ധിച്ച് ഔഷധി ഫാർമസി നടത്തിയിരുന്ന സ്വന്തം പിതാവിനും അവധിനൽകി വീടുകളിൽ സുരക്ഷിതരാക്കിയശേഷമാണ് ഡോക്ടർ ക്ലിനിക്കിന്റെ പ്രവർത്തനത്തിൽ വ്യാപൃതയായത്.
കൊവിഡിന് മുമ്പേ ചികിത്സതേടിയിരുന്ന രോഗികൾക്ക് മരുന്ന് മുടങ്ങാതിരിക്കാനും പ്രതിരോധബോധവത്കരണത്തിനുമാണ് കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ക്ലിനിക്ക് തുറന്നത്. ചികിത്സിച്ചുമാറ്റാൻ ബുദ്ധിമുട്ടുള്ള വാതരോഗങ്ങളാൽ കിടപ്പിലായവർ, കൗൺസലിംഗ് ആവശ്യമുള്ളവർ പ്രമേഹം, പഴക്കംചെന്ന മൈഗ്രേൻ മുതൽ താരൻ, മുടികൊഴിച്ചിൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി എന്നിവയ്ക്കൊക്കെ ഫലപ്രദമായ ചികിത്സയും എല്ലാവിധ മരുന്നുകളും അങ്ങാടി മരുന്നുകളും ലഭ്യമാകുന്ന വാഴക്കാല ഔഷധി പണ്ടേ നാട്ടുകാരുടെ വിശ്വാസം ആർജിച്ച വൈദ്യശാല കൂടിയാണ്. ഔഷധിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സൗമ്യമായ പെരുമാറ്റം രോഗികൾക്കും സന്ദർശകർക്കും ഏറെ ആശ്വസമാണ്.

2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അപരാജിതധൂമചൂർണം, സന്നദ്ധസേവകർക്ക് മാസ്‌ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്ത് 'ബ്രേക്ക് ദ ചെയിൻ' കാമ്പയിനിലും ഡോക്ടർ പങ്കാളിയായിരുന്നു. 7 മാസം പ്രായമായ കുഞ്ഞിന്റെ കൊവിഡ് ബാധിധരായ മാതാപിതാക്കൾ, കൊവിഡ് ലക്ഷണങ്ങളോടുകൂടിയ മദ്ധ്യവയസ്‌ക, ഹൈറിസ്‌ക് ഗ്രൂപ്പിൽ പ്പെടുന്ന പ്രമേഹരോഗിയായ കൊവിഡ് ബാധിധൻ എന്നിവരെ ആയുർവേദ മരുന്നുകൾ മാത്രം പ്രയോഗിച്ച് പാർശ്വ ഫലങ്ങളോ കൊവിഡാനന്തര ലക്ഷണങ്ങളോ ഇല്ലാതെ ചികിത്സിച്ചുഭേദമാക്കിയ അനുഭവസാക്ഷ്യങ്ങളാണ് പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പോസിറ്റീവായ 82കാരന്റെയും ഭാര്യയുടെയും ചികിത്സാനുഭവവും ആയുർവേദത്തിന്റെ മഹത്വം തന്നെ. നാഡീപരീക്ഷയിലൂടെ കൃത്യമായ രോഗനിർണയവും ആയുർവേദവും യോഗയും ചിട്ടയായ ആഹാരരീതിയും ജീവിതചര്യയും സംയോജിപ്പിച്ചുള്ള ഫലപ്രദമായ ചികിത്സയഉം നൽകുന്ന ഡോ. ആതിരയക്ക് 15 വർഷത്തെ ചികിത്സാപരിചയവുമുണ്ട്. രോഗത്തിന്റെ മൂലകാരണം മനസിലാക്കി പരിഹാരം കണ്ടെത്തുന്ന ഡോ. ആതിര സുനീഷിന്റെ ചികിത്സാജീവിതത്തിലെ പൊൻതൂവൽ കൂടിയാണ് ഈ പ്രബന്ധം. കാരണം ആയുർവേദ ചികിത്സാവിധികൾ ആഴത്തിൽ വിശകലനം ചെയ്യുന്നജ്വരം എന്ന രോഗം യുക്തിപൂർവം കൈകാര്യം ചെയ്യുകയെന്നത് വൈദ്യനെത്തന്നെ ശ്രേഷ്ഠമാക്കുന്നുവെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.