പറവൂർ: പറവൂർ നിയോജകമണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എം.പി. ശങ്കരൻകുട്ടി, സംസ്ഥാന സമിതിഅംഗം കെ.വി.എസ്. ഹരിദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സുനിൽ മുണ്ടപ്പിള്ളി, ജില്ലാ വൈസ് പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, അഡ്വ. രവിത, കെ.പി. രാജൻ, കെ.എസ്. ഉദയകുമാർ, പി.ബി. സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷന്റെ ഭാഗമായി നഗരത്തിൽ ബൈക്ക് റാലി നടന്നു.