anil-raghavan

ജാതി മത സമവാക്യങ്ങളെ അവലംബിച്ചുള്ള തിരഞ്ഞെടുപ്പു തന്നെയാണിത്തവണയും. കൃഷി, വ്യവസായം മറ്റു വികസന മേഖലകളുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ രാഷ്ട്രീയ പാർട്ടികൾക്കില്ല. കാർഷിക വ്യവസായ രംഗങ്ങളിൽ പുരോഗതിയുണ്ടാകണമെങ്കിൽ കേന്ദ്ര സർക്കാർ സഹായം അത്യാവശ്യമാണ്. നെല്ല്, റബ്ബർ, തെങ്ങ്, വാഴ ,കൃഷി ചെയ്യുന്നവർക്ക് ന്യായവില ലഭിക്കാൻ സംവിധാനം ഏർപ്പെടുത്തണം. തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പിൻതുടരുന്ന മാതൃകകൾ പാഠമാക്കണം കേന്ദ്ര സഹായം നേടിയെടുക്കാൻ.

അനിൽ രാഘവൻ, സംരംഭകൻ (മുൻ ജനറൽ മാനേജർ, ഫാക്ട് )