കൊച്ചി: കുമ്പളങ്ങി കരയ്ക്ക് ചുറ്റും അനധികൃതമായി നിർമിച്ചിരിക്കുന്ന 1500ഓളം ചീനവലകൾ കോടതി ഉത്തരവ് പ്രകാരം എത്രയും വേഗത്തിൽ പൊളിച്ചു മാറ്റണമെന്ന് നീതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 2020 ജൂൺ മൂന്നിന് കോടതി നിർദേശപ്രകാരം ചീനവലകൾ നീക്കം ചെയ്യാൻ സർക്കാർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഒരു ചീനവല മാത്രമെ ഈ കാലയളവിൽ നീക്കം ചെയ്തിട്ടുള്ളുവെന്നാണ് പരാതി. കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിനും അടിയന്തരമായി ചീനവലകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നീതി സംരകഷണ സമിതി പറഞ്ഞു.