
കടുത്ത മത്സരമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ. ജയിക്കാൻ പ്രമുഖ മുന്നണികൾ ഏതറ്റം വരെയും പോകാനുള്ള സാദ്ധ്യതയുണ്ട്. യുദ്ധസമാനമായ അന്തരീക്ഷമായിരിക്കും ഈ തിരഞ്ഞെടുപ്പ് കാലത്തേത്. കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകൾ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കും. മലപ്പുറം ജില്ലയിൽ പൊതുസ്വതന്ത്രരെയും ലീഗ് വിമതരെയും നിറുത്തി എൽ.ഡി.എഫ് നടത്തുന്ന പരീക്ഷണങ്ങളും മുസ്‌ളീം ലീഗിലെ സ്ത്രീ സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
കെ.സി. എബ്രഹാം
അക്കാഡമിക് ഡയറക്ടർ
സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്