
കൊച്ചി: ബി.ജെ.പി - സി.പി.എം രഹസ്യധാരണയെന്ന ആർ.എസ്.എസ് നേതാവ് ബാലശങ്കർ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ അത് ശബരിമല വിശ്വാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്നും ശബരിമല വിരുദ്ധരെ വിജയിപ്പിക്കാനുള്ള രഹസ്യതീരുമാനത്തിൽനിന്ന് ബി.ജെ.പി പിന്മാറണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ദേവസ്വംമന്ത്രിയെന്ന നിലയിൽ കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം വിശ്വാസികൾ സ്വാഗതം ചെയ്തതാണ്. എന്നാൽ ശബരിമലവിഷയത്തിലെ സി.പി.എം നിലപാടിൽ മാറ്രമില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാകുന്നതാണ്. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും രാഹുൽ ഈശ്വർ എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.