കൊച്ചി: സംസ്ഥാനത്ത് ക്ഷീരകർഷക മേഖല പ്രതിസന്ധിയിലാണെന്ന് കർഷക കോൺഗ്രസ് (എ.എൻ.ടി.യു.സി) സംസ്ഥാന പ്രവർത്തക സമ്മേളനം ആരോപിച്ചു. ക്ഷീരകർഷകരുടെ ആശ്രയമായ മിൽമയുടെ മലബാർ യൂണിയനും തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതികളും രാഷ്ട്രീയ ലക്ഷ്യം മുൻനിറുത്തി ഇടതുസർക്കാർ പിരിച്ചുവിട്ടു. ക്ഷീരകർഷരെ വഞ്ചിക്കുന്നതിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തേക്കന്മാരായ തൊടിയൂർ വിജയൻ, ജോയ് പ്രസാദ് പുളിക്കൻ, ഒ.ബി. രാജേഷ്, അയിര സലിംരാജ്, ദാമോദര കുറുപ്പ്, ഹർഷകുമാർ തുടങ്ങിയവർ സംസാരിച്ചു.