കൊച്ചി: ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിനേഷൻ നൽകുന്നതിന്റെ ഭാഗമായി മൊബൈൽ വാക്‌സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിൽ അഞ്ച് മൊബൈൽ ടീമാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ഒരു ടീമിൽ ഡോക്ടർ, നേഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുണ്ടാകും. മൊബൈൽ മെഡിക്കൽ ടീമിന്റെ ഫീൽഡ് പ്രവർത്തനം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എം.രാജേഷിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ,കുട്ടപ്പൻ, എൻ.എച്ച്.എം പ്രോഗ്രാം മനജേർ ഡോ. മാത്യൂസ് നുമ്പേലിൽ, ആർ.സി.എച്ച് ഓഫീസർ ഡോ.ശിവദാസ് എന്നിവർ സംസാരിച്ചു.