അങ്കമാലി: എൽ.ഡി.എഫ് പുളിയനം ,തുറവൂർ ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. വട്ടപ്പറമ്പ് എസ്.എൻ.ഡി.പി ഹാളിൽ നടന്ന പുളിയനം ലോക്കൽ കൺവെൻഷൻ സി.പി.ഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.തുളസിടീച്ചർ ഉദ്ഘാടനം ചെയ്തു. രാഹുൽ കൃഷ്ണൻ അദ്ധ്യക്ഷനായി. ടി .ജെ .ജോൺസൺ, ബൈജു രാജ്, ബെന്നി മൂഞ്ഞേലി ,പീറ്റർ പറപ്പിള്ളി ,ജെയ്സൻ പാനികുളങ്ങര, ബേബി.ജെ.ഇരുമ്പൻ,സനൽ മൂലൻകുടി, വി.വി.രാജൻ, അഡ്വ.ജോസ് തെറ്റയിൽ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി പീറ്റർ പറപ്പിള്ളി(ചെയർമാൻ ) ടി.ജെ.ജോൺസൻ (കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു. തുറവൂർ ലോക്കൽ കൺവെൻഷൻ തുറവൂർ ജംഗ്ഷനിൽ നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ .എ .ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കെ .സി .ജോസ് അദ്ധ്യക്ഷനായി കെ .വൈ .വർഗീസ് , എം .എം .പരമേശ്വരൻ ,ടി .പി .ദേവസിക്കുട്ടി ,കെ .പി .രാജൻ എന്നിവർ പ്രസംഗിച്ചു. സി .ഒ .വർഗീസും (ചെയർമാൻ)സെക്രട്ടറിയായി കെ .വൈ .വർഗീസ് (സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.