കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയജനാധിപത്യ സഖ്യത്തെ ( എൻ.ഡി.എ) പിന്തുണയ്ക്കുമെന്ന് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ജനതാപാർട്ടി (എസ്.ഡി.ജെ.പി.) സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.എസ്. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ വികസനപരിപാടികൾക്ക് പിന്തുണ നൽകുന്നതിന് എൻ.ഡി.എ മുന്നണിയെ വിജയിപ്പിക്കണമെന്ന് എസ്.ഡി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. സത്യനാഥൻ, ജില്ലാ പ്രസിഡന്റ് എസ്.ടി. പരമശിവൻ, സെക്രട്ടറി എൻ. കുട്ടൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.