പറവൂർ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പത്താംതരം, ഹയർ സെക്കൻ‌ഡറി തുല്യതാ കോഴ്സുകളിലേക്ക് സൂപ്പർ ഫൈനോടുകൂടി 20 വരെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഔപചാരിക ഏഴാംതരമോ, തുല്യതാ ഏഴാംതരമോ പൂർത്തിയാക്കിയവർക്ക് പത്താംതരം തുല്യതയ്ക്കും, ഔപചാരിക പത്താംതരമോ തുല്യതയോ പാസായിട്ടുള്ള ആളുകൾക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്കും അപേക്ഷിക്കാം. പത്താംതരത്തിന് 17 വയസും ഹയർ സെക്കൻഡറിക്ക് 22 വയസും തികഞ്ഞിരിക്കണം. ഫോൺ: 9605660305.