കുറുപ്പംപടി: പെരുമ്പാവൂർ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി കുരുപ്പപാറ 133-ാം നമ്പർ ബൂത്ത് കൺവെൻഷൻ നിരവത്ത് രമേഷിന്റെ വസതിയിൽ നടന്നു.
രായമംഗലം ലോക്കൽ സെക്രട്ടറി എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു.കുരുപ്പപാറ ബ്രാഞ്ച് സെക്രട്ടറി പി.എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മൈതീൻ പിള്ള ,ലോക്കൽ കമ്മിറ്റി മെമ്പർ അനിൽകുമാർ , വാർഡ് മെമ്പർ സ്മിതാ അനിൽകുമാർ, ശ്രീജിത്ത്, ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.