പറവൂർ: വടക്കേക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ, മുഹമ്മദ് ഷിയാസ്, അജ്മൽ, പി.എസ്. രഞ്ജിത്ത്, പി.ആർ. സൈജൻ, ഡി. രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.