nad-paravur-
എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സഹവരണാധികാരിയായ വി.എം. ലൈല മുമ്പാകെയാണ് രണ്ട് സെറ്റ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് എസ്. ഭദ്രൻ, കെ.എസ്. ഉദയകുമാർ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരാത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. വിജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.