മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം ഇന്നലെ ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ ആവോലി പഞ്ചായത്തിലെ കാവന പുളിയ്ക്കായത്ത് കടവിൽ നിന്നും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നടുക്കര അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനിയിലെത്തിയ സ്ഥാനാർത്ഥിയെ ജീവനക്കാരും തൊഴിലാളികളും ചേർന്ന് സ്വീകരിച്ചു. ആവോലി ജംഗ്ഷൻ, പഞ്ചായത്ത് ഓഫീസ്, ആനിക്കാട് ചിറപ്പടി, കമ്പനിപ്പടി, സഹകരണ ബാങ്കുകൾ, തൊഴിൽ ശാലകൾ, വിവിധ സ്ഥാപനങ്ങൾ, കടകൾ മറ്റു സ്ഥാപനങ്ങളിലും കയറി വോട്ടഭ്യർത്ഥിച്ചു. ആവോലി ഗ്രാമപഞ്ചായത്തിലെ വികസനത്തിന്റെ നേർകാഴ്ചയായിരുന്നു ആനിക്കാട് ചിറ. തുടർന്ന് പൈനാപ്പിളിന്റെ നാടായ മഞ്ഞള്ളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തിവോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.