കളമശേരി: കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ലോകജലദിനമായ മാർച്ച് 22ന് 'ഭൂമി, ജലം, ജീവൻ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. സെന്റർ ഡയറക്ടർ ബേബി ചക്രപാണി ജല ഉപഭോഗത്തെപ്പറ്റിയും സംരക്ഷണത്തെപ്പറ്റിയും കുട്ടികൾക്കായി ക്ലാസ് നയിക്കും. ഫോൺ: 9188219863 .