മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റേയും ഓൾ ഇന്ത്യ ബി.എസ്.എൻ എൽ ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വള്ളക്കാലിൽ ജംഗ്ഷനിൽ വച്ച് പൊതുമേഖലാ സംരക്ഷണ സദസ് നടത്തി. കർഷക സംഘം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി യു.ആർ.ബാബു സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന അസി.സെക്രട്ടറി കെ.മോഹനൻ വിഷയം അവതരിപ്പിച്ചു. എ.ഐ.ബി.ഡി പി.എ മൂവാറ്റുപുഴ ബ്രാഞ്ച് സെക്രട്ടറി വി.എം പൗലോസ്,ജില്ലാ കമ്മിറ്റി അംഗം എം. എൻ .രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.