കളമശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവിന്റെ രണ്ടാം ഘട്ട നിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി. പഞ്ചായത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കി ബൂത്തു തല കൺവെൻഷനുകളിലേക്ക് കടന്നു. ഇന്നലെ ഗ്ലാസ് കോളനിയിലാണ് സന്ദർശനം നടത്തിയത്. കളമശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ടി.രതീഷ്, ആക്ടിംഗ് സെക്രട്ടറി കെ.ബി വർഗീസ്, കൗൺസിലർ ചിത്രാസുരേന്ദ്രൻ, ഏരിയ സെക്രട്ടറി എം.കെ.ബാബു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം. മനാഫ്, എന്നിവർ അനുഗമിച്ചു.