മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽ നാടൻ വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മൂവാറ്റുപുഴ ആർ.ഡി.ഒ എ.പി കിരണിനാണ് നാമനിർദ്ദേശ പത്രിക നൽകിയത്. യു.ഡി.എഫ് ചെയർമാൻ കെ.എം.അബ്ദുൽ മജീദ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ മാതാവിന്റെ അനുഗ്രഹം വാങ്ങിയ ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ആയങ്കര പള്ളിയിൽ കുർബാന അർപ്പിച്ചതിന് ശേഷമാണ് നാമനിർ ദേശ പത്രിക സമർപ്പിച്ചത്.