കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.കെ.പി ഹരിദാസിനെ എറണാകുളം ഡി.സി.സി ആക്ടിംഗ് പ്രസിഡന്റായി കെ.പി.സി.സി നിയമിച്ചു. ഡി.സി.സി പ്രസിഡന്റായ ടി.ജെ. വിനോദ് എറണാകുളത്ത് മത്സരിക്കുന്നതിനെ തുടർന്നാണ് നിയമനം.
ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വൻവിജയം ഉറപ്പുവരുത്താൻ അക്ഷീണം പ്രവർത്തിക്കുമെന്ന് ഹരിദാസ് പറഞ്ഞു. ജില്ലയിൽ യു.ഡി.എഫിന് ഇക്കുറി കൂടുതൽ സീറ്റുകൾ ലഭിക്കും. എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്ന കോൺഗ്രസ് വിട്ട പി.സി. ചാക്കോയുടെ പ്രസ്താവന മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയായ ഹരിദാസ് കെ.പി.സി.സി നിർവാഹക സമിതി മുൻ അംഗമാണ്. 16 വർഷം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നു.