മൂവാറ്റുപുഴ: നിയമസഭതിരഞ്ഞെടുപ്പിൽ മുവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് വരണാധികാരി ആർ.ഡി.ഒ എ.പി .കിരണിനു മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു .ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ.പി തങ്കകുട്ടൻ ,അരുൺ പി.മോഹൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ. പ്രേംചന്ദ്, മണ്ഡലം സെക്രട്ടറി കെ.കെ അനീഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡെന്നി വെളിയത്, ബേബി മാത്യു, വിനോദ് ജോൺ എന്നിവർ പങ്കെടുത്തു.