കുറുപ്പംപടി: പെരുമ്പാവൂർ ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ കൂവപ്പടി ബ്ലോക്ക് ബി.ഡി.ഒ ശ്രീകലക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ട്വന്റി 20 നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പമാണ് പത്രിക നൽകാൻ എത്തിയത്.രായമംഗലം,അശമന്നൂർ, കൂവപ്പടി, വേങ്ങൂർ, മുടക്കുഴ, വെങ്ങോല എന്നീ പഞ്ചായത്തുകളിൽ നിന്നും പെരുമ്പാവൂർ മുനിസിപ്പാലിറ്റി പ്രദേശത്തു നിന്നും എത്തിയ ട്വന്റി 20 യുടെ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പണം.