തൃക്കാക്കര: തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പി.രാജേഷ് കുമാറിന് മുൻപാകെ നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. തൃക്കാക്കര നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്‌സ്, നിയോജക മണ്ഡലം കൺവീനർ പി.കെ.ജലീൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.