തൃപ്പൂണിത്തുറ: മാർക്കറ്റ് പരിസരങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജ് വോട്ടഭ്യർത്ഥന നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി നിയമസഭയിൽ സബ്ബ്മിഷൻ ഉന്നയിച്ച സ്വരാജിനെ എങ്ങനെ മറക്കാൻ കഴിയുമെന്ന് ടെക്സ്റ്റൈലിൽ കയറിയപ്പോൾ ഒരു ജീവനക്കാരി പറഞ്ഞത് ഏറെ ആവേശമായി. സി.പി.എം ഏരിയ സെക്രട്ടറി പി.വാസുദേവൻ, കെ.കെ. മോഹനൻ, കെ.ജി.കല്പന ദത്ത്, അഡ്വ.. എസ് .മധുസൂദനൻ , കൗൺസിലർ ദീപ്തി സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.