മൂവാറ്റുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥിയായി മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിക്കുന്ന ജിജി ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും നടന്നു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ചെയർമാൻ വി.സി ഷാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ ബ്രഹ്മരാജ് മുഖ്യപ്രഭാഷണം നടത്തി . സ്ഥാനാർത്ഥി ജിജി ജോസഫ്, ബി.ജെ.പി മദ്ധ്യ മേഖല വൈസ് പ്രസിഡന്റ് എം.എൻ മധു , ബി.ജെ.പി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി സജീവ്, ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് ജയദേവൻ മാടവന, സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു , ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ എ . എസ്. വിജുമോൻ, പി പ്രേംചന്ദ്, ഗോപാലകൃഷ്ണൻ, സുരേഷ് കൊമ്പനൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് എന്നിവർ സംസാരിച്ചു .