കിഴക്കമ്പലം: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ പട്ടിമറ്റത്ത് പര്യടനം പൂർത്തിയാക്കി. കാവുങ്ങൽ പറമ്പ്, ചേലക്കുളം,കുമ്മനോട് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും വോട്ടഭ്യർത്ഥിച്ചു. വി.ആർ. അശോകൻ, കെ.എം. പരീത് പിള്ള, മുഹമ്മദ് ബിലാൽ, ടി.എ. ഇബ്രാഹിം, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, എ.പി. കുഞ്ഞുമുഹമ്മദ്, കെ.ജി. മന്മദൻ, ബാബു സെയ്താലി, ടി.എ. റംഷാദ്, കെ.എം. സലിം തുടങ്ങിയവർ നേതൃത്വം നൽകി.