കിഴക്കമ്പലം: എൻ.ഡി.എ കുന്നത്തുനാട് മണ്ഡലം കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. എം.ഡി. ദിവാകരൻ, സി.പി. രവി, വി.എൻ. വിജയൻ, സ്ഥാനാർത്ഥി രേണു സുരേഷ്, കെ.ചന്ദ്രമോഹൻ, ഫാ.പീറ്റർ ഇല്ലിമൂട്ടിൽ, അനുൺ കോലേത്ത്, ഷിബു.പി.കെ തുടങ്ങിയവർ സംസാരിച്ചു.