കുറുപ്പംപടി: വേങ്ങൂർ, മുടക്കുഴ ഭാഗങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി പ്രചാരണം നടത്തി. യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, കുവൈറ്റ് ഭദ്രസനങ്ങളുടെ അധിപൻ ഡോ. കുര്യാക്കോസ് മാർ യൗസേബിയോസിനെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് പ്രചരണം തുടങ്ങിയത്. തുടർന്ന് വേങ്ങൂർ പള്ളിയിലെത്തി വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പള്ളി താഴത്ത് വിവിധ ഇടങ്ങളിൽ വോട്ടഭ്യർത്ഥിച്ച ശേഷം മുടക്കുഴ പഞ്ചായത്തിൽ വോട്ട് തേടി. ഇതിനിടയിൽ ചുണ്ടക്കുഴിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.കെ. ആർ സദാശിവൻ നായരുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. ഒക്കൽ, കൂവപ്പടി, കോടനാട് എന്നിവിടങ്ങളിലെ മണ്ഡലം കൺവെൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു.